ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

Posted on: 03 Sep 2015



കാറഡുക്ക: മുണ്ടോള്‍ കേളി സ്വയംസഹായ സംഘം ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കാറഡുക്ക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. എന്‍.ആര്‍.ചന്ദ്രന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന്‍, മോഹനന്‍ കാടകം, ടി.കുഞ്ഞിരാമന്‍, ഇ.ശേഖരന്‍ നായര്‍, ഇ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ വിന്നേഴ്‌സ് ബേഡകം ഒന്നാം സ്ഥാനവും കെ.എഫ്.എ. കുണ്ടംകുഴി രണ്ടാം സ്ഥാനവും നേടി.

More Citizen News - Kasargod