കമ്യൂണിറ്റി ഓര്‍ഗനൈസര്‍ പരീക്ഷ ഏഴിന്
Posted on: 03 Sep 2015
കാസര്‍കോട്: നഗരസഭയില്‍ ദേശീയ നഗരഉപജീവന മിഷന് പദ്ധതിയുടെ ഭാഗമായി കമ്യൂണിറ്റി ഓര്‍ഗനൈസറെ നിയമിക്കുന്നതിനുവേണ്ടിയുള്ള എഴുത്തുപരീക്ഷ തിങ്കളാഴ്ച നടക്കും. നേരത്തെ നടത്താന്‍ തീരുമാനിച്ച പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയിരുന്നു.
ബിരുദവും അഞ്ച് വര്‍ഷത്തെ സാമൂഹ്യ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍പരിജ്ഞാനവും ഇംഗ്ലീഷും മലയാളവും എഴുതാനും സംസാരിക്കാനും കഴിവുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഏഴിന് രാവിലെ 10.30 വരെ അപേക്ഷ കാസര്‍കോട് നഗരസഭാസെക്രട്ടറിയുടെ വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍ നിയമനം
കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് നാലിന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ഡ്രൈവിങ് ലൈസന്‍സും (എല്‍.എം.വി. ബാഡ്ജ്) ഉള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
കയ്യൂര്‍: കയ്യൂര്‍ ഗവ.ഐ.ടി.ഐ. യില്‍ ഇലക്ട്രോണിക് മെക്കാനിക്, ഡ്രൈവര്‍ കം മെക്കാനിക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നാലിന് 11 മണിക്ക് ഐ.ടി.ഐ യില്‍ നടക്കും. ഫോണ്‍: 0467 2230980.
എന്‍ജിനീയര്‍ ഒഴിവ്
കാസര്‍കോട്: ജില്ലയില്‍ നടപ്പാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഹാന്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ ഉള്ള ബി.ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, പകര്‍പ്പ് എന്നിവ സഹിതം ചൊവ്വാഴ്ച രാവിലെ പത്തിന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 10300 രൂപ ലഭിക്കും.
സീറ്റൊഴിവ്
മടിക്കൈ: ഐ.എച്ച്.ആര്.ഡി. മോഡല്‍ കോളേജില്‍ ഒഴിവുവന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ബി.എസ്സി ഇലക്ട്രോണിക്സ്, ബി.കോം. കോഴ്സുകളിലേക്കാണ് പ്രവേശം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം കാഞ്ഞിരപ്പൊയിലിലെ കോളേജ് ഓഫീസില്‍ ഹാജരാകണം. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ 11-ന് പ്രവേശനം അവസാനിക്കും. ഫോണ്‍: 0467 2240911.
അധ്യാപക ഒഴിവ്
ഉദുമ: ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഉറുദു അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0467 2238012