സീറ്റൊഴിവ്
Posted on: 03 Sep 2015
നീലേശ്വരം: കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം. (കോ ഓപ്പറേഷന്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബി.എസ്സി (ഫിസിക്സ്), ബി.എ. (ഇംഗ്ലീഷ്), എം.കോം. (ഫിനാന്‍സ്) കോഴ്സുകളില്‍ എസ്.സി., എസ്.ടി. വിഭാഗത്തിലും പൊതുവിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം സപ്തംബര്‍ ഏഴിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0467 2216244.
കണ്ണൂര്‍ സര്‍വകലാശാലയുെട നീലേശ്വരത്തെ ഡോ. പി.കെ.രാജന് സ്മാരക കാമ്പസിലെ മോളിക്യുലാര്‍ ബയോളജി പഠനവകുപ്പില്‍ എസ്.ടി. വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍സഹിതം സപ്തംബര്‍ നാലിന് രാവിലെ 10.30ന് കാമ്പസിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 9745698859. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ നീലേശ്വരത്ത് പ്രവര്‍ത്തിച്ചുവരുന്ന സനാതന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ. ഇംഗ്ലീഷിന് സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 9846527623.