റോട്ടറി ക്ലബ്ബിന്റെ സംസ്കൃത പഠനകേന്ദ്രം തുടങ്ങി
Posted on: 03 Sep 2015
വെള്ളരിക്കുണ്ട്: റോട്ടറി ക്ലബ്ബും വിശ്വസംസ്കൃത പ്രതിഷ്ഠാനും ചേര്‍ന്ന് വെള്ളരിക്കുണ്ടില്‍ സംസ്കൃത പഠനകേന്ദ്രം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. സോജന് കുന്നേല്‍ അധ്യക്ഷത വഹിച്ചു. പത്മകുമാര്‍ സംസ്കൃതദിന സന്ദേശം നല്കി. റോട്ടറി സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.വി.ബാലകൃഷ്ണന്, ബിജു തുളുശേരില്, അഡ്വ. തോമസ് സബാസ്റ്റ്യന്‍, ടി.ജെ.സന്തോഷ്, പി.കെ.സന്തോഷ്കുമാര്‍, അനീഷ് സൈമണ്‍ എന്നിവര്‍ സംസാരിച്ചു.