ഉദിനൂര്‍-പടന്ന റോഡില്‍ ഭീഷണിയായി വൈദ്യുതത്തൂണ്‍

Posted on: 03 Sep 2015



ഉദിനൂര്‍: മാസങ്ങളായി ചരിഞ്ഞുകൊണ്ടിരിക്കുന്ന വൈദ്യുതത്തൂണ്‍ അപകടഭീഷണിയാകുന്നു. ഉദിനൂര്‍-പടന്ന റോഡില്‍ കൊളവയല്‍ പാടശേഖരത്തിനു സമീപം ഇറക്കത്തിലാണ് ചരിഞ്ഞ തൂണുള്ളത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും സ്‌കൂള്‍ കുട്ടികളും കടന്നുപോകുന്ന പ്രധാന പാതയിലാണ് വൈദ്യുതത്തൂണ്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. സമീപത്തെ മതിലിന് സമാന്തരമായാണ് തുണുണ്ടായിരുന്നത്. തൂണിനെ വലിച്ചുനിര്‍ത്താനുള്ള സ്റ്റേ കമ്പികളും ഇതിനില്ല. ഇരുവശത്തേക്കും വലിഞ്ഞിരിക്കുന്ന കമ്പികളുടെ ബലത്തിലാണ് തൂണ്‍ നില്‍ക്കുന്നത്.

More Citizen News - Kasargod