കാരുണ്യത്തണലേകാന് പ്രവാസി കൂട്ടായ്മ
Posted on: 03 Sep 2015
പടന്ന: അവശതയും കഷ്ടതയും അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ. എടച്ചാക്കൈ അഴീക്കല്‍ ഇര്‍ശാദുല്‍ ഇസ്!ലാം ദുബായ് ശാഖ കമ്മിറ്റിയാണ് ആതുര സേവനത്തിനായ് കൈകോര്‍ത്തത്. ഈ വര്‍ഷത്തെ ഫണ്ട് ദുബായ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എന്‍.സി.ഷാഹുല്‍ ഹമീദ് ജമാഅത്ത് പ്രസിഡന്റ് എന്‍.സി.ഇസ്മാഈല്‍ ഹാജിക്ക് കൈമാറി. ഖത്തീബ് മുഹമ്മദ് ആഷിഖ് നിസാമി കാരുണ്യപ്രഭാഷണം നടത്തി. പി.ശംസുദ്ദീന്‍ ഹാജി, കെ.നാസര്‍, ടി.കെ.സി.മുഹമദ് കുഞ്ഞി, എല്‍.കെ.മജീദ്, എന്‍.സി.അബ്ദുല്ല അഴീക്കല്‍, എന്‍.സി.റിയാസ് എന്നിവര്‍ സംസാരിച്ചു.