റോഡുകള്‍ ഉദ്ഘാടനംചെയ്തു
Posted on: 03 Sep 2015
മഞ്ചേശ്വരം: എം.എല്‍.എ.യുടെ പ്രത്യേക ആസ്തിവികസനഫണ്ട് ഉപയോഗിച്ച് ടാര്‍ചെയ്ത വോര്‍ക്കാടി ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡിലെ പാത്തൂരു-കുദുംബടിച്ചില് റോഡ് പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 15 ലക്ഷം രൂപ ചെലവിലാണ് ടാര്‍ചെയ്തത്. 25 ലക്ഷം രൂപ ചെലവഴിച്ച് 13-ാം വാര്‍ഡില്‍ നിര്‍മിച്ച ധര്മനഗര-കോട്ടെമ്മാര് റോഡ്, 25 ലക്ഷം രൂപ ചെലവിട്ട് ടാര്‍ചെയ്ത ഒമ്പതാം വാര്‍ഡിലെ കജെപദവ്-മലാര്ടെമ്പിള് റോഡും എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
2.38 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൂന്നു കിലോമീറ്റര്‍ ദൂരമുള്ള അടളകട്ടെ-സുള്ള്യമേ, 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മേദു-ബലേപുനി, 15 ലക്ഷംരൂപ ചെലവില്‍ നിര്‍മിക്കുന്ന ഗരുക്കട്ട-മച്ചംപാടി റോഡുകളുടെ നിര്‍മാണ പ്രവൃത്തിയും എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
കലാകാരന്മാര്ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം
കാസര്‍കോട്: അവശതയനുഭവിക്കുന്ന കലാകാരന്മാര്ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് മലബാര്‍ കലാവേദി ആവശ്യപ്പെട്ടു. അന്യംനിന്നുപോകുന്ന കലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ കാസര്‍കോട്ട് ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കം. സംഗീതസംവിധായകന് ശ്രുതി വാരിജാക്ഷന്‍ ഉദ്ഘാടനംചെയ്തു. യൂസഫ് മേല്‍പ്പറമ്പ് അധ്യക്ഷതവഹിച്ചു. ഹമീദ് കോളിയടുക്കം, ടി.എം.എ.കരീം, ഷെജില്‍ പണിക്കര്‍, എം.എം.കെ.സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: യൂസഫ് മേല്‍പ്പറമ്പ് (പ്രസി.), റഫീഖ് മണിയങ്ങാനം, ശ്രുതി വാരിജാക്ഷന്‍, ഖാലിദ് ആലൂര്, സിദ്ദിഖ് മഞ്ചേശ്വരം, ജാഫര്‍ പേരാല്‍ !(വൈ.പ്രസി.), എ.എം.അബൂബക്കര്‍ !(ജന.സെക്ര.), അസീസ് മുനമ്പം, നാസര്‍, ഷെജില്‍ പണിക്കര്‍, മണികണ്ഠന് !(വൈ. പ്രസി.), നാസര്‍ !(ഖജാ.).
അധ്യാപകഅവാര്‍ഡ് ജേതാവിനെ ആദരിച്ചു
കുമ്പഡാജെ: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പെര്‍ഡാല നവജീവന്‍ ഹൈസ്കൂള്‍ പ്രഥമാധ്യാപകന് ശങ്കരനാരായണ ഭട്ടിനെ മുനിയൂര്‍ പഞ്ചമി വായനശാല ഗ്രന്ഥാലയം ആദരിച്ചു. പി.കെ.കുമാരന് ഷാള്‍ അണിയിച്ചു. വനം വന്യജീവിവകുപ്പിന്റെ പ്രകൃതിമിത്ര അവാര്‍ഡ് നേടിയ എ.രാജന് നായരെയും, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. പ്രകാശ് അമ്മണ്ണായ, പ്രസന്ന വെങ്കിടേഷ്, എ.രാജന് നായര്‍, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍
ഉളിയത്തടുക്ക: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഉളിയത്തടുക്ക റേഞ്ച് ഭാരവാഹികള്‍: അബ്ദുള്‍കരീം ദാരിമി (പ്രസി.), അബ്ദുല്‍മജീദ് ഫൈസി, കുഞ്ഞാലി ദാരിമി (വൈ. പ്രസി.), മുഹമ്മദ് ഹനീഫ് മൗലവി (ജന. സെക്ര.), സവാദ് മൗലവി, നൂറുദ്ദീന്‍ മൗലവി (ജോ.സെക്ര.), അബ്ദുല്‍ഖാദര്‍ മൗലവി (ഖജാ.).
പെര്‍മിറ്റ് വിതരണം
കാസര്‍കോട്: കുമ്പഡാജെ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം തുരിശ്, ജൈവവളം, എന്നിവയുടെ പെര്‍മിറ്റ് വ്യാഴാഴ്ച മുതല്‍ വിതരണംചെയ്യും. അപേക്ഷസമര്‍പ്പിച്ച കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് ഉടന്‍ പെര്‍മിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.