കാസര്‍കോട് ബ്ലോക്കില്‍ 'ഓര്‍മ' സംഗമം

Posted on: 03 Sep 2015കാസര്‍കോട്: കാസര്‍കോട് ബ്ലോക്കില്‍നിന്ന് 2010-15 കാലയളവില്‍ ബ്ലോക്കില്‍ നിന്ന് സ്ഥലം മാറിപ്പോവുകയോ വിരമിക്കുകയോ ചെയ്തവരുടെ സംഗമം 'ഓര്‍മ-15' നടത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സംഗമം കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി.ചെര്‍ക്കള, എ.ഡി.എം. എച്ച്.ദിനേശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍, കെ.എം.രാമകൃഷ്ണന്‍, മുംതാസ് സമീറ, മീനാക്ഷി ബാലകൃഷ്ണന്‍, ടി.വി.ഗോവിന്ദന്‍, പാദൂര്‍ കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod