കേന്ദ്ര സര്‍വകലാശാലയില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം തുറന്നു

Posted on: 03 Sep 2015



കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ പെരിയ തേജസ്വിനി കാമ്പസില്‍ പുതുതായി പണികഴിപ്പിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം തുറന്നു. 2500 കാണികളെ ഉള്‍ക്കൊള്ളുന്നതാണിത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന് ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്ന് വൈസ് ചാന്‍സലര്‍ നാമകരണം ചെയ്തു. രജിസ്ട്രാര്‍ ഡോ.കെ.സി.ബൈജു, ഡോ.കെ.ജയപ്രസാദ്, ഡോ.അബ്ദുള്‍ കരീം, വി.ശശിധരന്‍, ജിതിന്‍നാഥ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod