ജൈവപച്ചക്കറി വിളവെടുപ്പ്‌നടത്തി

Posted on: 02 Sep 2015



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൗണ്‍ ജേസിസിന്റെയം തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ. എം.ടി.പി.കരിം അധ്യക്ഷതവഹിച്ചു. കെ.ശശി, വി.എം.രഞ്ജിത്ത്, പ്രജിത്ത്, പ്രഥമാധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍, നിധിന കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod