ടി.ടി.ഐ. കലോത്സവം തുടങ്ങി
Posted on: 02 Sep 2015
ചിറ്റാരിക്കാല്‍: ജില്ലാതല ടി.ടി.ഐ. കലോത്സവത്തിന് കണ്ണിവയലില്‍ തുടക്കമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജയിംസ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മോഹനന് കോളിയാട്ട്, ജെസി തോമസ്, മേരിക്കുട്ടി സേവ്യര്‍, എം.ഉമ്മര്‍, ഡോ. പി.വി.കൃഷ്ണകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.എച്ച്.ഹെലന്, ഇ.വി.കുഞ്ഞിരാമന്, ചാക്കോ കിഴുതറയില്‍, ജോഷി ജോസഫ് എന്നിവര്‍ സംസാരിച്ചു.
കലോത്സവത്തില്‍ 71 പോയിന്റുമായി നീലേശ്വരം എസ്.എന്‍.ടി.ടി.ഐ. മുന്നിട്ടുനില്‍ക്കുന്നു. കണ്ണിവയല്‍ ഗവ. ടി.ടി.ഐ. 65 പോയിന്റും നായന്മാര്മൂല ടി.ഐ.ടി.ടി.ഐ. 57 പോയിന്റും മായിപ്പാടി ഡയറ്റ് 55 പോയിന്റും നേടി.