ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം തുടങ്ങി

Posted on: 02 Sep 2015കാസര്‍കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങി. ഹൊസ്ദുര്‍ഗ് താലൂക്കിലെ അമ്പലത്തറയില്‍ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ലൈനിന്റെ പ്രവൃത്തികളാണ് തുടങ്ങിയത്. ഏറെക്കാലമായി സ്തംഭിച്ചുനിന്നിരുന്ന കൊച്ചി-കുറ്റനാട്‌-െബംഗളൂരു-മംഗളൂരു വാതക പൈപ്പ്‌ലൈന്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക താത്പര്യത്തിലാണ് പുനരാരംഭിച്ചത്. ഇതുവഴി വാതക പൈപ്പ്‌ലൈന്‍കൊണ്ടുള്ള ഗുണഫലങ്ങള്‍ എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 508 കിലോമീറ്റര്‍ ദൂരത്തിലും ജില്ലയില്‍ 83 കിലോമീറ്റര്‍ നീളത്തിലുമാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. ജില്ലയില്‍ 11 കിലോമീറ്റര്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

More Citizen News - Kasargod