ഓണാഘോഷം
Posted on: 02 Sep 2015
മഞ്ചേശ്വരം: മൂഡംബയല്‍ ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സമാപനപരിപാടി കര്‍ണാടക ആരോഗ്യമന്ത്രി യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജഗദീഷ് മൂഡംബയല്‍ അധ്യക്ഷതവഹിച്ചു. ഹര്‍ഷദ് വോര്‍ക്കാടി (വൈസ് പ്രസി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്), വിജയന് (മഞ്ചേശ്വരം എ.എസ്.ഐ.), ബി.വി.രാജന്, ആരിഫ് മല്ലംപാടി, ശേഖര്‍, ജയറാം, രോഷ്നി, സത്യനാരായണ തുടങ്ങിയവര്‍ സംബന്ധിച്ചു.