കോഴിക്കടത്ത് പിടികൂടി
Posted on: 02 Sep 2015
ബദിയടുക്ക: കര്‍ണാടകയില്‍നിന്ന് നികുതിവെട്ടിച്ചുള്ള കോഴിക്കടത്ത് പിടികൂടി. നെല്ലിക്കട്ട ചന്ദ്രംപാറയില്‍ ബദിയടുക്ക എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് 50 പെട്ടികളിലായി ലോറിയില്‍ കടത്തുകയായിരുന്ന കോഴികളെ പിടികൂടിയത്. പിടികൂടിയ കോഴികളെ സെയില്‍ടാക്സ് അധികൃതര്‍ക്ക് കൈമാറി. 1,33,050 രൂപ പിഴയീടാക്കി.