പ്രായം തളര്‍ത്താത്ത ആവേശവുമായി കൃഷിയിടത്തില്‍ മത്തന്‍ചേട്ടന്‍
Posted on: 02 Sep 2015
ആലക്കോട്: പ്രായത്തിന്റെ അവശതയും ക്ഷീണവും വകവെക്കാതെ ആലക്കോട് കുട്ടാപറമ്പിലെ തുണിയമ്പ്രായില്‍ മത്തന്‍ചേട്ടന്‍ 88-ാം വയസ്സിലും കൃഷിയില്‍ സജീവം.
മറ്റുകൃഷിക്കാര്ക്ക് മാതൃകയും ആവേശവുമായി മാറാന്‍ കൃഷിയിലെ വിജയത്തിലൂടെ ഈ കര്ഷകന് കഴിയുന്നു. ഉള്ള സ്ഥലത്ത് പരമാവധി ഉത്പാദനം ലക്ഷ്യമിട്ടാണ് അധ്വാനം. നല്ലയിനം ഇഞ്ചിവിത്ത് തിരഞ്ഞെടുത്ത് ചാണകപ്പൊടി, മരപ്പൊടി എന്നിവ ചേര്‍ത്ത് മണ്ണ് യോജിപ്പിച്ച് ചാക്കുകളില്‍ നിറച്ചാണ് കൃഷി. ദിവസവും പരിചരണംനല്കുന്നു. കൃത്യസമയത്ത് വളവും ഇടും. കീടബാധയില്ലെന്ന് ഉറപ്പുംവരുത്തുന്നു. മകന് ജോസ് തുണിയമ്പ്രായിലിനൊപ്പം കുട്ടാപറമ്പ് ടൗണിലാണ് താമസം. ഭാര്യ മറിയം നേരത്തെ മരിച്ചു. വിശ്രമജീവിതത്തിനിടയിലും കൃഷിക്കായി സമയംകണ്ടെത്തുകയാണ് മത്തന്‍ചേട്ടന്‍.