പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി
Posted on: 02 Sep 2015
ബദിയടുക്ക: കര്‍ണാടകയില്‍നിന്ന് കടത്തുകയായിരുന്ന നിരോധിത പാന്‍മസാല ഉത്പന്നങ്ങളും നികുതിവെട്ടിച്ച സിഗരറ്റുകളും പെര്‍ള എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. ഉണക്കമീന്‍ കയറ്റിവരികയായിരുന്ന വാഹനം പരിശോധിച്ചപ്പോഴാണ് പാന്‍മസാല ഉത്പന്നങ്ങളും സിഗരറ്റുകളും കണ്ടെത്തിയത്.
31,150 പാക്കറ്റ് പാന്‍മസാലകളാണ് ഉണക്കമീനുകള്ക്കടിയില് ഒളിപ്പിച്ചുവെച്ചിരുന്നത്. 38 പെട്ടികളിലായി 20,400 പാക്കറ്റ് സിഗരറ്റുകളും പിടികൂടി.
സിഗരറ്റ് എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതര്‍ വാണിജ്യനികുതിവകുപ്പിന് കൈമാറി. അനധികൃതമായി കടത്തിയ സിഗരറ്റിന് 1.6 ലക്ഷം രൂപ പിഴ ചുമത്തി. പാന്‍മസാല ഉത്പന്നങ്ങള്‍ പോലീസിന് കൈമാറി. പാന്‍മസാല ഉത്പന്നങ്ങളും സിഗരറ്റുകളും കടത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ വിദ്യാഗിരി ബജയിലെ അബ്ദുല്ല കുഞ്ഞി(36)യെ പോലീസ് അറസ്റ്റുചെയ്തു.