രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം -മാര്‍. ജോസഫ് പണ്ടാരശേരില്‍
Posted on: 02 Sep 2015
രാജപുരം: ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ആവശ്യപ്പെട്ടു. രാജപുരം ഫൊറോന ദേവാലയത്തില്‍ ചേര്‍ന്ന പാരിഷ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി അധ്യക്ഷത വഹിച്ചു. ഫാ. റെജി കൊച്ചുപറമ്പില്‍, ഫാ. പ്രിന്‍സ് മുളകുമറ്റം, സജി മുളവനാല്‍, ജിജി കുര്യന് എന്നിവര്‍ സംസാരിച്ചു. ഫാ. ടോമി എടാട്ട് ക്ലാസെടുത്തു.
സംസ്ഥാനപാതയില്‍ ഏഴാംമൈല്‍ മുതല്‍ പാണത്തൂര്‍വരെയുള്ള ഭാഗം മെക്കാഡം ടാറിങ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.