ആര്.എം.എസ്.എ. സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചു
കാസര്‍കോട്: അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചു. മെച്ചപ്പെട്ട പഠനസൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും അണിചേര്‍ന്നു. ബി.സി. റോഡ് ജങ്ഷനിലാണ് ആര്.എം.എസ്.എ. സ്കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നത്.
ആര്.എം.എസ്.എ. സ്കൂളുകളില്‍ പഠിക്കുന്നവര്‍ പാപികളോ ഞങ്ങള്‍ക്കും പഠിക്കണം ഞങ്ങള്‍ക്കും ജയിക്കണം എന്നിങ്ങനെ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് വിദ്യാര്‍ഥികള്‍ എത്തിയത്. കുട്ടികള്‍ക്ക് ആനുപാതികമായി ഡിവിഷനുകള്‍ അനുവദിക്കുക, ആര്.എം.എസ്.എ. സ്കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, അധ്യാപകരെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിച്ചു. പി.കരുണാകരന് എം.പി. ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ഓമന രാമചന്ദ്രന്, ഇ.പദ്മാവതി, മുജീബ്, ഗോപാലകൃഷ്ണന്, എം.അനന്തന് എന്നിവര്‍ സംസാരിച്ചു.