ആദിവാസി ക്ഷേമസമിതി കളക്ടറേറ്റ് മാര്‍ച്ച് ഏഴിന്
Posted on: 02 Sep 2015
കാഞ്ഞങ്ങാട്: പട്ടികവര്‍ഗക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുക, ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി പതിച്ചുനല്കുക, പട്ടികവര്‍ഗ കോളനികളില്‍ സമഗ്രവികസനം സാധ്യമാക്കുക, പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നടപ്പാക്കുക തുടങ്ങി പത്തിലധികം ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി ഏഴിന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ 10-ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്യും. കളക്ടറേറ്റ് മാര്‍ച്ചിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ഒക്ലാവ് കൃഷ്ണന്, എം.സി.മാധവന്, സി.കുഞ്ഞിക്കണ്ണന്, കൃഷ്ണന്നായ്ക്ക്, കെ.രാധ, ഇ.ബാബു, പി.മാധവന്, എം.ശ്രീധരന്, കെ.അപ്പുക്കുട്ടന്, എം.ബി.രാഘവന് എന്നിവര്‍ സംസാരിച്ചു