ജില്ലാ ആസ്പത്രിയില്‍ ഡി.വൈ.എഫ്.ഐ.യുടെ വാട്ടര്‍ഹീറ്റര്‍
Posted on: 02 Sep 2015
കാഞ്ഞങ്ങാട്: ചൂടുവെള്ളത്തിനുവേണ്ടി ജില്ലാ ആസ്പത്രി കോമ്പൗണ്ടിനപ്പുറത്തേക്ക് റോഡുമുറിച്ചുകടന്നുള്ള ഓട്ടത്തിന് വിരാമം. രോഗികള്‍ക്ക് ആശ്വസമായി ഡി.വൈ.എഫ്.ഐ.ക്കാര് ജില്ലാ ആസ്പത്രിയില്‍ വാട്ടര്‍ഹീറ്റര്‍ നല്കി. ആസ്പത്രിയുടെ കാഷ്വാലിറ്റിക്ക് മുമ്പില്‍ത്തന്നെ ഇത് സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.സ്വരാജില്‍ നിന്ന് സൂപ്രണ്ട് ഡോ. സുനിതാനന്ദന്‍ വാട്ടര്‍ഹീറ്റര്‍ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ. നടത്തുന്ന സാന്ത്വനപദ്ധതികളെക്കുറിച്ച് സ്വരാജ് വിശദീകരിച്ചു. രോഗികള്‍ക്ക് കൈത്താങ്ങാകുന്ന വിവിധങ്ങളായ പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം
പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്, പി.കെ.നിഷാന്ത്, രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു.