'സി.എച്ചും കേരള രാഷ്ട്രീയവും' പ്രബന്ധമത്സരം
Posted on: 02 Sep 2015
കാഞ്ഞങ്ങാട്: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ 32-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സി.എച്ച്. ഫൗണ്ടേഷന് കാസര്‍കോട് ജില്ലയിലെ എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി 'സി.എച്ച്.മുഹമ്മദ് കോയയും കേരള രാഷ്ട്രീയവും' എന്ന വിഷയത്തില്‍ പ്രബന്ധമത്സരം നടത്തും. അഞ്ച് പേജില്‍ കുറയാത്തതും വിദ്യാലയ മേധാവി സാക്ഷ്യപ്പെടുത്തിയതുമായ പ്രബന്ധം സപ്തംബര്‍ 24-ന് മുമ്പ് പി.എം.എ.അസീസ്, ജനറല്‍ സെക്രട്ടറി, സി.എച്ച്. ഫൗണ്ടേഷന്, കെയര്‍ ഓഫ് അഷറഫ് ഫാബ്രിക്സ്, കോട്ടച്ചേരി, കാഞ്ഞങ്ങാട് 671315 എന്ന വിലാസത്തില്‍ അയക്കണം. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സപ്തംബര്‍ അവസാനം നടക്കുന്ന സി.എച്ച്. അനുസ്മരണ സമ്മേളനത്തില്‍ പ്രശംസാപത്രവും കാഷ് അവാര്‍ഡും നല്‍കും.