എസ്.ആര്‍.സി. ഫോട്ടോഗ്രാഫി അവാര്‍ഡ്

Posted on: 02 Sep 2015കാസര്‍കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന എസ്.ആര്‍.സി. ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക- ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് എന്‍ട്രിയായി അയക്കേണ്ടത്. ഫോട്ടോയോടൊപ്പം ആകര്‍ഷകമായ അടിക്കുറിപ്പും പേരും പൂര്‍ണമായ മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കണം. 12*18 സൈസിലുള്ള കളര്‍ഫോട്ടോയാണ് അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം. ഒറിജിനല്‍ ഫോട്ടോയും അടിക്കുറിപ്പും ഒറിജിനല്‍ സി.ഡി.യും നല്കണം.
കമ്പ്യൂട്ടര്‍ സങ്കേതമുപയോഗിച്ച് മാറ്റംവരുത്തിയ ഫോട്ടോകള്‍ സ്വീകരിക്കുന്നതല്ല. നിലവാരം പുലര്‍ത്തുന്ന എന്‍ട്രികള്‍ക്ക് കാഷ് പ്രൈസും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍ട്രികള്‍ സപ്തംബര്‍ 30-നുമുമ്പ് അയക്കണം. ഫോണ്‍ 0471 2325101, 2325102

More Citizen News - Kasargod