ഇംഹാന്‍സ് മാനസികാരോഗ്യ ക്യാമ്പ്
Posted on: 02 Sep 2015
കാസര്‍കോട്: സപ്തംബര്‍ മാസത്തെ ഇംഹാന്‍സ് മാനസികാരോഗ്യ ക്യാമ്പുകള്‍ ജില്ലയിലെ വിവിധ പി.എച്ച്.സി.കളിലും സി.എച്ച്.സി.കളിലുമായി നടക്കും. അഞ്ച്, 19, 26 തീയതികളില്‍ ജനറല്‍ ആസ്പത്രിയിലും മൂന്നിന് ഉദുമ, നാലിന് ചിറ്റാരിക്കല്‍ പി.എച്ച്.സി.കളിലും എട്ടിന് ബേഡഡുക്ക, ഒമ്പതിന് ബദിയടുക്ക, 10-ന് മംഗല്പാടി, 11-ന് പനത്തടി, 15-ന് മഞ്ചേശ്വരം, 17-ന് കുമ്പള, 18-ന് നീലേശ്വരം, 22-ന് പെരിയ, 23-ന് തൃക്കരിപ്പൂര്‍, 24-ന് മുളിയാര്‍, 25-ന് ചെറുവത്തൂര്‍ സി.എച്ച്.സി.കളിലുമായി ക്യാമ്പ് നടക്കും.