ഭക്ഷണക്കിറ്റ് നല്കി

Posted on: 02 Sep 2015



നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണംചെയ്തു. ഐ.എ.പി. കാഞ്ഞങ്ങാട് ചാപ്റ്ററും നീലേശ്വരം റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തംഗം ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ.നാരായണന്‍ ഉദ്ഘാടനംചെയ്തു. ഐ.എ.പി. പ്രസിഡന്റ് ഡോ. വി.സുരേശന്‍ അധ്യക്ഷതവഹിച്ചു. ഡോ. എം.മുരളീധരന്‍ നമ്പ്യാര്‍, കെ.എം.രമേശന്‍ എന്നിവര്‍ സംസാരിച്ചു. 40 കുട്ടികള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ നല്കി.

More Citizen News - Kasargod