കോണ്‍ഗ്രസ് കുടുംബസംഗമം

Posted on: 02 Sep 2015



നീലേശ്വരം: നഗരസഭ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കുടുംബസംഗമം ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനംചെയ്തു. എം.വി.ഭരതന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പഴയകാല പ്രവര്‍ത്തകരായ ചെന്തളം ടി.കെ.സുഭദ്രാമ്മ, കോയിത്തട്ട കൃഷ്ണന്‍ നായര്‍, ഇടക്കാവില്‍ മുഹമ്മദ്കുഞ്ഞി, പി.കാരിച്ചി, ശാരദ മന്ദംപുറം, പി.ബീഫാത്തിമ, എം.വി.കല്യാണി എന്നിവരെ മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഷജീര്‍ ഉപഹാരംനല്കി. കെ.കെ.ബാലകൃഷ്ണന്‍, കെ.സെലു, കെ.വി.പ്രസാദ്, സി.വി.രമേശ്, എ.വി.പദ്മനാഭന്‍, സി.കരുണാകരന്‍, കെ.രാജഗോപാലന്‍ നായര്‍, കെ.രാജീവന്‍, ഷംസു മൂലപ്പള്ളി, എം.ഗീത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod