'കാസര്‍കോട് കുള്ളന്' സംരക്ഷണകേന്ദ്രം തുറന്നു

Posted on: 01 Sep 2015



പുല്ലൂര്‍ (പെരിയ): വംശനാശംവന്നുകൊണ്ടിരിക്കുന്ന കാസര്‍കോട്കുള്ളന്‍ പശുവിന് പുല്ലൂരിലെ സര്‍ക്കാര്‍ വിത്തുത്പാദനകേന്ദ്രത്തില്‍ സംരക്ഷണകേന്ദ്രം തുടങ്ങി. വിത്തുത്പാദനകേന്ദ്രത്തിലെ തൊഴില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പത്ത് പശുക്കളെ ഇവിടെ വളര്‍ത്തുന്നുണ്ട്. കൂടുതല്‍ പശുക്കളെ എത്തിച്ച് വിപണനംചെയ്യുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് സംരക്ഷണകേന്ദ്രം തുറന്നത്.
സംരക്ഷണകേന്ദ്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന രാമചന്ദ്രന്‍ അധ്യക്ഷയായിരുന്നു. ഇ.പി.രാജ്‌മോഹന്‍, ടി.വി.കരിയന്‍, സീനിയര്‍ കൃഷിഓഫീസര്‍ ടി.സിബി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മണി, കൃഷി അസിസ്റ്റന്റ് മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod