വധശ്രമം: രണ്ട് ആര്‍.എസ്.എസ്സുകാര്‍ അറസ്റ്റില്‍ വീടാക്രമണം: അമ്പതോളം സി.പി.എമ്മുകാര്‍ക്കെതിരെ കേസ്‌

Posted on: 01 Sep 2015



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയലില്‍ സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. കൊളവയലിലെ സാനു(20), വിഘ്‌നേശ് (19) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കും അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമാണ് കൊളവയലില്‍ ഞായറാഴ്ച രാത്രി വെട്ടേറ്റത്.
ഇവിടെ വ്യാപകമായി വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് ഹൊസ്ദുര്‍ഗ് പോലീസ് റജിസ്റ്റര്‍ ചെയ്തത്. വിപിന്‍, സുര്‍ജിത്ത്, വിജിത്ത്, അരുണ്‍ തുടങ്ങി അമ്പതോളം സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുത്തു.

More Citizen News - Kasargod