കോട്ടമല പള്ളിയില്‍ എട്ടുനോമ്പുപെരുന്നാള്‍ ഇന്ന് തുടങ്ങും

Posted on: 01 Sep 2015വെള്ളരിക്കുണ്ട്: കോട്ടമല സെന്റ് മേരീസ് സുനോറോ പള്ളിയില്‍ എട്ടുനോമ്പുപെരുന്നാള്‍ ചൊവ്വാഴ്ച തുടങ്ങും. എട്ടിന് സമാപിക്കും. എല്ലാദിവസവും രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥനയോടെയാണ് തുടക്കം. പിതാക്കന്മാരായ മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, തോമസ് മോര്‍ അലക്‌സാന്ത്രയോസ് എന്നിവരുടെയും മറ്റുവൈദികരുടെയും നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍.

കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

മുള്ളേരിയ:
കാറഡുക്ക പഞ്ചായത്ത് വാര്‍ഡ്തല കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി കല്ലഗ ചന്ദ്രശേഖര റാവു, ശ്രീധരന്‍ അയര്‍ക്കാട്, എ.കെ.ശങ്കരന്‍, കെ.വാരിജാക്ഷന്‍, കെ.പി.ബലരാമന്‍ നമ്പ്യാര്‍, രഞ്ജിത്കുമാര്‍, ലത, ഭാര്‍ഗവി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod