ബാനം സ്കൂളിന് സ്വന്തം ബസ്
Posted on: 01 Sep 2015
വെള്ളരിക്കുണ്ട്: ബാനം ഗവ. സ്കൂളിലെ കുട്ടികള്‍ക്ക് ഇനി സ്വന്തം ബസ്സില്‍ സ്കൂളിലെത്താം. എം.പി.യുടെ മണ്ഡലം വികസനഫണ്ടുപയോഗിച്ചു വാങ്ങിയ ബസ്സിന്റെ സര്‍വീസ് തിങ്കളാഴ്ച തുടങ്ങിയതോടെ കുട്ടികളുടെ യാത്രാദുരിതത്തിന് പരിഹാരമായി. പി.കരുണാകരന് ബസ് സര്‍വീസ് ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന് അധ്യക്ഷതവഹിച്ചു. പി.മുഹമ്മദ് ഷാഫി, കെ.എന്‍.ഭാസ്കരന്, എ.ഗീതാമണി, ടി.ജെ.ജോണി എന്നിവര്‍ സംസാരിച്ചു.