സൗജന്യ തയ്യല്‍ പരിശീലനകേന്ദ്രം തുടങ്ങി
Posted on: 01 Sep 2015
പടന്ന: ദുബൈ പടന്ന പഞ്ചായത്ത് കെ.എം.സി.സി. ഐ.യു.എം.എല്‍. പടന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ സഹകരണത്തോടെ കാവുന്തലയില്‍ തുടങ്ങിയ തയ്യല്‍ പരിശീലന യൂണിറ്റ് പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
എച്ച്.എം.കുഞ്ഞബ്ദുള്ള അധ്യക്ഷതവഹിച്ചു. പി.കെ.സി.റൗഫ് ഹാജി, പി.കെ.സി.നാസര്‍ ഹാജി, എ.എം.ഷരീഫ് ഹാജി, സുബൈദ അസീസ്, ടി.കെ.എം.റഫീഖ്, പി.സി.ബഷീര്‍, യു.കെ.മുസ്താഖ്, യു.കെ.ഷരീഫ്, മുഹമ്മദ്കുഞ്ഞി, പി.വി.റാഷിദ്, എന്‍.സി.റിയാസ എന്നിവര്‍ സംസാരിച്ചു.
കെ.പി.എസ്. ടി.യു. പണിമുടക്കില്‍ പങ്കെടുക്കില്ല
പടന്ന: രണ്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെ.പി.എസ്.ടി.യു. പങ്കെടുക്കുന്നില്ലെന്ന് കെ.പി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് പി.ശശിധരന് അറിയിച്ചു.