ഓണാഘോഷം

Posted on: 01 Sep 2015ബോവിക്കാനം: പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും നവഭാരത് ഗ്രാമ വികസന കലാകായിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. മത്സരവിജയികള്‍ക്ക് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ദാമോദരന്‍ സമ്മാനങ്ങള്‍ നല്‍കി. വായനശാല പ്രസിഡന്റ് കെ. രഘു അധ്യക്ഷനായിരുന്നു. മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഇ.മണികണ്ഠന്‍, മുളിയാര്‍ സഹകരണബാങ്ക് പ്രസിഡന്റ് കെ.ഗോപാലന്‍, കെ.ബാലകൃഷ്ണന്‍, വേണുഗോപാലന്‍ കൂടാല, ടി.സാജു, ടി.വി.രജീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod