പഞ്ചായത്ത് ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം

Posted on: 01 Sep 2015



കാസര്‍കോട്: പഞ്ചായത്ത് ജീവനക്കാര്‍ സ്ഥാനക്കയറ്റ, സ്ഥലമാറ്റ ഉത്തരവുമായി എത്തുമ്പോള്‍ ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍.ജി.ഒ. സംഘ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയഇടപെടലിന്റെഭാഗമായി ഒരു മാനദണ്ഡവും പാലിക്കാതെയാണ് ജീവനക്കാരെ സ്ഥലംമാറ്റുന്നതെന്നും എന്‍.ജി.ഒ. സംഘ് ആരോപിച്ചു. ജില്ലാകമ്മിറ്റി യോഗത്തില്‍ രഞ്ജിത്ത്, എം.ഗംഗാധര, പീതാംബരന്‍, രാജന്‍, എം.ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod