അളവില്‍ കൃത്രിമം: ലീഗല്‍ മെട്രോളജി കേസെടുത്തു

Posted on: 01 Sep 2015



കാസര്‍കോട്: വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ റെയ്ഡില്‍ 28 കേസുകളെടുത്തു. അളവിലും തൂക്കത്തിലും കൃത്രിമം കൂടാതെ അധിക വില ഈടാക്കിയതുമായി ബന്ധപ്പെട്ടും കേസുകളെടുത്തു. സിനിമ തിയേറ്റര്‍, വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിനെതിരെയും കേസെടുത്തു. ഉത്പന്നത്തിന് അധിക വില ഈടാക്കിയതിനും അളവിലും തൂക്കത്തിലും ക്രമക്കേട് നടത്തിയ 22 കടകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

More Citizen News - Kasargod