മിച്ചഭൂമിവിതരണം ജില്ലയിലുള്ളവര്ക്കുമാത്രമായി പരിമിതപ്പെടുത്തണം
Posted on: 01 Sep 2015
കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ റവന്യൂഭൂമി മറ്റുജില്ലക്കാര്‍ക്ക് കൊടുക്കുന്നതിനുപകരം കാസര്‍കോട് ജില്ലയിലെ പട്ടികജാതി-വര്‍ഗ വിഭാഗത്തിനും ഭൂരഹിതര്‍ക്കും വിതരണംചെയ്യണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ഭൂരഹിതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമന് കൊയ്യോന്‍, അഡ്വ. ജോസ് കുറ്റിയാനി, ജെയ്സണ്‍ മാഞ്ഞാലി, ശ്രീകുമാര്‍, അഷ്ടപാലന്‍, സി.എച്ച്.ഗോപാലന്, ഓമന, ഷീലാമ്മ സാബു എന്നിവര്‍ സംസാരിച്ചു.