ഹൊസ്ദുര്‍ഗിലും അമ്പലത്തറയിലും നിരോധനാജ്ഞ
Posted on: 31 Aug 2015
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി എട്ടുമുതല്‍ ഒരാഴ്ചത്തേക്ക് ജില്ലാ പോലീസ് മേധാവിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പോലീസ് ആക്ട് 78, 79 പ്രകാരമാണ് നിരോധനാജ്ഞ. അഞ്ചാളില്‍ കൂടുതല്‍ കൂടിനില്ക്കുന്നതും ഘോഷയാത്രകളും ആയുധം, വടി, കല്ല് എന്നിവ കൈയിലെടുത്ത് സഞ്ചരിക്കുന്നതും ബൈക്കില്‍ മതിയായ കാരണമില്ലാതെ രണ്ടുപേര്‍ സഞ്ചരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, മാണിക്കോട്ട്, കൊളവയല്‍, മഡിയന്‍ പ്രദേശങ്ങളില്‍ ശക്തമായ പോലീസ്സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.