പച്ചക്കറിവിത്തുകള്‍ നല്കി മാവേലിയുടെ ഗൃഹസന്ദര്‍ശനം
Posted on: 31 Aug 2015
നീലേശ്വരം: തിരുവോണനാളില്‍ ജൈവ പച്ചക്കറി വിത്തുകള്‍ നല്കി ഓണം ആഘോഷിച്ചു. പേരോല്‍ റസിഡന്റസ് അസോസിയേഷനാണ് വെറിട്ട പരിപാടികളുമായി ഓണാഘോഷം സംഘടിപ്പിച്ചത്. അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ച മാവേലിയും സംഘവും വീട്ടുകാര്‍ക്ക് മുഴുവന്‍ ജൈവ പച്ചക്കറിവിത്തുകള്‍ ഓണസമ്മാനമായി നല്‍കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി മത്സരപരിപാടികളും ഉണ്ടായിരുന്നു.