'പിലിക്കോടിന്റെ ചരിത്രവും വര്‍ത്തമാനവും' പുസ്തകം പ്രകാശനം ചെയ്തു
Posted on: 31 Aug 2015
ചെറുവത്തൂര്‍: എന്‍.രവീന്ദ്രന് എഴുതിയ പുസ്തകം 'പിലിക്കോടിന്റെ ചരിത്രവും വര്‍ത്തമാനവും' പി.കരുണാകരന് എം.പി. പ്രകാശനം ചെയ്തു. സി.വി.അപ്പു ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന് അധ്യക്ഷത വഹിച്ചു. പി.രാഘവന്, ഇ.കുഞ്ഞിരാമന്, രവീന്ദ്രന് മാണിയാട്ട്, പി.വി.ഗോവിന്ദന്, ടി.വി.കൃഷ്ണന്, പി.പി.അടിയോടി, സി.വിജയന്, എന്‍.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.