ഓണാഘോഷം

Posted on: 31 Aug 2015



കാഞ്ഞങ്ങാട്: എന്‍.കെ.ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ജനത സഹകരണ പ്രസ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും എസ്.എസ്.എല്‍.സി. , പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും നടത്തി. സംഘം പ്രസിഡന്റ് മാത്യു തെരുവപ്പുഴ ഉപഹാരം വിതരണംചെയ്തു. സംഘം സെക്രട്ടറി സി.ഗംഗാധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെ.നാരായണ ഷേണായി, എച്ച്.ഭാസ്‌കരന്‍, കെ.കെ.കുമാരന്‍, കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.സി.കുഞ്ഞിക്കൃഷ്ണന്‍, പി.നാരായണി, കെ.മാധവി, എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വി.സുധാകരന്‍ സ്വാഗതവും കെ.കുസുമം നന്ദിയും പറഞ്ഞു.

More Citizen News - Kasargod