നാടെങ്ങും ഗുരുജയന്തി ആഘോഷം

Posted on: 31 Aug 2015കാഞ്ഞങ്ങാട്: എസ്.എന്‍.ഡി.പി. യോഗം ശാഖകളില്‍ ശ്രീനാരായണഗുരുവിന്റെ 161-ാമത് ജന്മദിനാഘോഷം നടന്നു. ഹൊസ്ദുര്‍ഗ് യൂണിയന്‍ ഓഫീസില്‍ പുഷ്പാര്‍ച്ചനയും ഗുരുപൂജയും ഉണ്ടായിരുന്നു. പ്രസിഡന്റ് കെ.കുമാരന്‍ പതാക ഉയര്‍ത്തി.
യോഗം ഡയറക്ടര്‍ പി.ദാമോദരപണിക്കര്‍, കെ.അമ്പാടി, എ.ഗണേശന്‍, പി.നാരായണി, കെ.നാരായണന്‍, പി.പി.വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉന്നതവിജയികളെ അനുമോദിച്ചു.
തീര്‍ഥംകര, നെല്ലിത്തറ, മാണിക്കോത്ത്, കൊളവയല്‍ കാഞ്ഞങ്ങാട് സൗത്ത്, നീലേശ്വരം മാര്‍ക്കറ്റ്, ചായ്യോത്ത്, ബാലൂര്‍ ശാഖകളില്‍ ജയന്തി ആഘോഷം ഉണ്ടായിരുന്നു.
എസ്.എന്‍.ഡി.പി. അരയി ശാഖയില്‍ ചതയദിനാഘോഷം നടന്നു. കൃഷ്ണന്‍കുട്ടി അന്തിത്തിരിയന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. ക്ഷേത്ര സ്ഥാനികര്‍, എം.നാരായണന്‍, ദിനേശന്‍, കെ.അമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.എന്‍.ഡി.പി. പൂടുംകല്ലടുക്കം ശാഖ ഗുരുജയന്തി ആഘോഷം യോഗം !ഡയറക്ടര്‍ പി.ദാമോദരപണിക്കര്‍ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ദീപം കൊളുത്തി. ശാഖാ പ്രസിഡന്റ് കെ.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.കുമാരന്‍, കരുണാകരന്‍ പ്ലാപ്പാടി, പി.വി.വേണുഗോപാല്‍, ശാന്ത കൃഷ്ണന്‍, ബാബു വെള്ളിക്കോത്ത്, എന്‍.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod