ഗാര്‍ഡനിങ്ങില്‍ സൗജന്യ പരിശീലനം
Posted on: 31 Aug 2015
തൃക്കരിപ്പൂര്‍: പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതിയില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്കില്‍ സൗജന്യ ഓര്‍ണമെന്റല്‍ ഗാര്‍ഡനിങ് ആന്‍ഡ് ലാന്‍ഡ്സ്കേപ്പില്‍ ആറുമാസത്തെ സൗജന്യ പരിശീലനം നല്കുന്നു. സ്റ്റൈപ്പന്‍ഡ് ലഭിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ ഒന്നിന് രാവിലെ 10.30ന് ഓഫീസില്‍ നേരിട്ട് ഹാജരാവണം.