കാനം രാജേന്ദ്രന് ആറിന് ജില്ലയില്‍
Posted on: 31 Aug 2015
കാസര്‍കോട്: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആറിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ആറിന് രാവിലെ കാസര്‍കോട് ടൗണ്‍ഹാളിന് അനുബന്ധമായ അനക്സ് ഹാളില്‍ നടക്കുന്ന സി.പി.ഐ. കാസര്‍കോട്, മഞ്ചേശ്വരം, ബദിയടുക്ക മണ്ഡലങ്ങളിലെ പാര്‍ട്ടി അംഗങ്ങളുടെ ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കും. രണ്ടുമണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ അംഗങ്ങളുടെ ജനറല്‍ബോഡി യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന സി.പി.ഐ. പൊതുയോഗത്തിലും സംസ്ഥാന സെക്രട്ടറി സംസാരിക്കും.