കെ.എം.സി.സി. ബൈത്തു റഹ്മയുടെ കുറ്റിയടിക്കല്‍
Posted on: 31 Aug 2015
കാസര്‍കോട്: ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി മധൂര്‍ ഉളിയത്തടുക്കയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തളങ്കര മാലിക്ദീനാര്‍ ഖത്തീബ് അബ്ദുള്‍ മജിദ് ബാഖവി കൊടുവള്ളി തറക്കല്ലിടല്‍ നിര്‍വഹിച്ചു. കെ.എം.സി.സി. മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി ബൈത്തുറഹ്മ പദ്ധതി വിശദീകരിച്ചു. മുനീര്‍ ചെര്‍ക്കള, മഹമൂദ് കുളങ്കര, സത്താര്‍ ആലംപാടി, ഹാഷിം കടവത്ത്, അബൂബക്കര്‍ എടനീര്‍, അബ്ദുള്‍ റഹ്മാന് ഹാജി പട്ല, ടി.എം. ഇക്ബാല്‍, ഹാരിസ് ചൂരി, യു.സഹദ് ഹാജി, മുത്തലിബ് പാറക്കെട്ട, മജിദ് പടിഞ്ഞാര്‍, മജിദ് പട്ല, സുബൈര്‍ ചൂരി, യു. ബഷീര്‍, ഇബ്രാഹിം ഉളിയത്തടുക്ക, ബി.എം. ഇബ്രാഹിം, ഖാദര്‍ എസ്.പി. നഗര്‍, ഹംസു ഉളിയത്തടുക്ക, റഫീഖ് ഉളിയത്തടുക്ക, ഷാഫി പുളിക്കൂര്‍, അബു ഉളിയത്തടുക്ക എന്നിവര്‍ സംസാരിച്ചു.