ഒളിപ്പിച്ച 65 കുപ്പി മദ്യം പിടിച്ചെടുത്തു
Posted on: 30 Aug 2015
പൊയിനാച്ചി: പെരിയാട്ടടുക്കം ദേശീയപാതയോരത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 65 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു.
ശനിയാഴ്ച സന്ധ്യക്കാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി.പ്രഭാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.