സ്വീകരണം നല്കി

Posted on: 30 Aug 2015



ഉദുമ: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്ത അഡ്വ. പി.കെ.ചന്ദ്രശേഖരനും കോണ്‍ഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വി.ആര്‍.വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍ എന്നിവര്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് സ്വീകരണം നല്കി. അര്‍ജുന്‍ തിലാങ്ങാടി അധ്യക്ഷതവഹിച്ചു. കരിച്ചേരി നാരായണന്‍ ഉദ്ഘാടനംചെയ്തു. കെ.വി.ശോഭന, സന്തോഷ് കോട്ടിക്കുളം, നാരായണന്‍ കാട്ടുകുളങ്ങര, മധു കീഴൂര്‍, ജയാനന്ദന്‍ പാലക്കുന്ന്, വാസു മങ്ങാട്, അഴിമന വാസുദേവന്‍ നമ്പൂതിരി, പ്രഭാകരന്‍ തെക്കേക്കര, ഉപേന്ദ്ര ഭട്ട്, ചന്ദ്രമതി, അനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod