പ്രതിഷേധത്തിന്റെ പുതിയ വഴി: ദേശീയപാതയില്‍ കുഴിയെണ്ണല്‍ നടത്തി

Posted on: 30 Aug 2015



കുമ്പള: പെര്‍വാഡ് മുതല്‍ ഷിറിയവരെയുള്ള ദേശീയപാതയുടെ തകര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍ സമരത്തിന്റെ പുതിയവഴികളുമായി നാട്ടുകാരെത്തി. തിരുവോണദിനത്തില്‍ ദേശീയപാതയിലെ കുഴിയെണ്ണല്‍ മത്സരം സംഘടിപ്പിച്ചാണ് എന്‍.എച്ച്. കര്‍മസമിതി പ്രതിഷേധിച്ചത്. കുഴിയെണ്ണല്‍ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവും നല്കി. നൗഫല്‍ തളങ്കര ഒന്നാംസമ്മാനവും, അഷ്‌റഫ് രണ്ടാംസമ്മാനവും നേടി.
പങ്കെടുത്തവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. കര്‍മസമിതി ചെയര്‍മാന്‍ കെ.എഫ്.ഇഖ്ബാല്‍, കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ്, കെ.രാമകൃഷ്ണന്‍, ആരിഫ് മൊഗ്രാല്‍, മന്‍സൂര്‍ മഹ്മൂദ്, പി.കെ.അബ്ദുള്ള, അമ്പൂഞ്ഞി, അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod