അഗതിമന്ദിരത്തില്‍ സെന്റ് തോമസ് യൂത്ത് അസോസിയേഷന്റെ ഓണസദ്യ
Posted on: 30 Aug 2015
വെള്ളരിക്കുണ്ട്: അഗതികള്‍ക്കൊപ്പം വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്ന പതിവ് കോട്ടമല സെന്റ് തോമസ് യൂത്ത് അസോസിയേഷന് ഇത്തവണയും ആവര്‍ത്തിച്ചു. ചായ്യോത്തെ ന്യൂമലബാര്‍ അഗതിമന്ദിരത്തിലായിരുന്നു അസോസിഷേന്റെ ഇത്തവണത്തെ ഓണാഘോഷം. അഗതിമന്ദിരത്തിലെ 70 അന്തേവാസികള്‍ക്ക് സദ്യവിളമ്പിക്കൊണ്ടായിരുന്നു ആഘോഷം. ക്രിസ്മസും ഈസ്റ്ററുമെല്ലാം സെന്റ് തോമസ് അസോസിയേഷന് ആഘോഷിക്കുന്നത് ഈ രീതിയിലാണ്.
റോഷന്, ലെവിന്‍, ടോണി, ജസ്റ്റിന്, ജോയല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സദ്യവിളമ്പിയത്. അഗതിമന്ദിര അധികൃതരും പങ്കുചേര്‍ന്നു.