കണ്ണന് കര്ണമൂര്ത്തിയെ അനുസ്മരിച്ചു
Posted on: 30 Aug 2015
പിലിക്കോട്: പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഫോക്ലോര് ദിനത്തോടനുബന്ധിച്ച് അന്തരിച്ച തെയ്യം കലാകാരന് തെക്കുംകര കണ്ണന് കര്ണമൂര്ത്തിയെ അനുസ്മരിച്ചു. ചന്ദ്രന് മുട്ടത്ത് അനുസ്മരണം നടത്തി. നന്ദകുമാര്‍ കോറോത്തിന്റെ തെയ്യക്കോലങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം പി.നാരായണന് അടിയോടി ഉദ്ഘാടനം ചെയ്തു. പിഫാസോ പ്രസിഡന്റ് എ.വി.ബാബു അധ്യക്ഷത വഹിച്ചു. വി.വിനോദ്കുമാര്‍, കെ.എം.വിജയന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കണ്ണന് കര്ണമൂര്ത്തിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'കച്ചും ചുരികയും' പ്രദര്‍ശിപ്പിച്ചു.