ചെമ്പിരിക്ക ഖാസികേസ്: ബഹുജന കണ്വെന്ഷന് നടത്തി
Posted on: 30 Aug 2015
കാസര്‍കോട്: പണ്ഡിതനും സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റും ചെമ്പിരിക്ക മംഗളൂരു ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് ബഹുജന കണ്വെന്ഷന് നടത്തി. സി.ബി.ഐ.യുടെ പ്രത്യേകസംഘം പുനരന്വേഷണം നടത്തണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കണ്വെന്ഷന് മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. !!ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ പുരോഗതികാണാത്തതില് വിവിധ പ്രതിനിധികള്‍ രോഷംപ്രകടിപ്പിച്ചു.
ഖാസി. പ്രെഫ. ആലിക്കുട്ടി മുസ്ലിയാര് പ്രാര്‍ഥനനടത്തി. സിദ്ദീഖ് നദ്വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., സി.ടി.അഹമ്മദലി, എം.സി.ഖമറുദ്ദീന്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്, ഇ.അബ്ദുള്ളക്കുഞ്ഞി, എം.എ.ഖാസിം മുസ്ലിയാര്, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന് ദാരിമി പടന്ന, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, അസീസ് കടപ്പുറം, സത്താര്‍ കന്തല്ലൂര്‍, സുബൈര്‍ പടുപ്പ്, ഹക്കീം കുന്നില്‍, സിയാസുദ്ദീന്‍ ഇബ്നു ഹംസ, മുഹമ്മദ് പാക്യാര, ഉബൈദുള്ള കടവത്ത്, സി.എച്ച്.മുത്തലിബ്, മുഹമ്മദ് കുന്നില്‍, അബ്ദുല്‍ഖാദിര്‍ ചട്ടഞ്ചാല്‍, മേരി സുരേന്ദ്രന്, ഷാഫി ചെമ്പിരിക്ക, ഇര്‍ഷാദ് ഹുദവി എന്നിവര്‍ സംസാരിച്ചു.