കാസര്‍കോട്: ജൈവവളം മാത്രം ഉപയോഗിച്ച് വീട്ടിന്റെ ടെറസില്‍ കൃഷിചെയ്ത കുമ്പളത്തിന് 23 കിലോ തൂക്കം. കോണ്‍ഗ്രസ് നേതാവ് അഡ്വ. യു.എസ്.ബാലന്റെ കാസര്‍കോട് കടപ്പുറത്തെ വീട്ടിലാണ് ഭീമന് കുമ്പളം വിളഞ്ഞത്. സാധാരണരീതിയില്‍ എട്ട് കിലോവരെ വളരാവുന്ന കുമ്പളമാണിങ്ങനെ വളര്‍ന്നത് .
വെണ്ട, പച്ചമുളക്, ചീര, ഇഞ്ചി, മഞ്ഞള്‍ എന്നിവ കൂടി വളര്‍ത്തുന്നുണ്ടെന്ന് യു.എസ്. ബാലന് പറഞ്ഞു.