കൊല നടത്തിയത് ആര്.എസ്.എസ്. -സി.പി.എം.
Posted on: 30 Aug 2015
കാസര്‍കോട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകനായ നാരായണനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും രീതികളും ആര്.എസ്.എസ്സിന്റെ പരിശീലനംനേടിയ ക്രിമിനലുകളാണ് കൊല നടത്തിയതെന്നാണ് വ്യക്തമാക്കുന്നതെന്ന് സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു
''സംഘര്‍ഷാവസ്ഥ നിലവിലില്ലാത്ത കായക്കുന്ന് പ്രദേശത്ത് കഴിഞ്ഞ കുറച്ചുമാസങ്ങളായി ബോധപൂര്‍വമായി പ്രശ്നങ്ങളുണ്ടാക്കാന്‍ ചില ബി.ജെ.പി. പ്രവര്‍ത്തകര്‍ ശ്രമിച്ചുവരികയായിരുന്നു. അവര്‍ വിവരംകൊടുത്തതിനെത്തുടര്ന്ന് മോട്ടോര്‍ ബൈക്കുകളിലെത്തിയ ബി.ജെ.പി.ക്കാരാണ് നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഏത് പൈശാചികകൃത്യവും നടത്താന്‍ ബി.ജെ.പി. മടിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും ബോധപൂര്‍വം കുഴപ്പങ്ങള്സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ബി.ജെ.പി. നടത്തിവരുന്ന ശ്രമങ്ങള്‍ക്കെതിരെ സി.പി.എം. ആത്മസംയമനം പാലിക്കുന്നത് നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കാനാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബി.ജെ.പി.യുടെ ശ്രമത്തില്‍ പ്രതിഷേധമുയര്‍ത്തണം'- സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.